ഇന്ത്യയിൽ ആദ്യമായി ഒരു 6 വരി ഹൈവേ പൂർണമായും ഉരുക്ക് മാലിന്യം കൊണ്ട് നിർമ്മിച്ചു, പുതിയ നേട്ടവുമായി ഗുജറാത്ത്………………..
സൂറത്തിലെ ഹസീറ ഇൻഡസ്ട്രിയൽ ഏരിയയിലേക്കാണ് ഈ ആറു വാരി പാത. കേന്ദ്ര റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൗൺസിൽ ഫോർ ഇൻഡസ്ട്രിയൽ ആന്റ് സയന്റിഫിക്, ആർസിലോർ മിറ്റൽ എന്നിവർ സംയുക്തമായി പ്രവർത്തിച്ചാണ് റോഡ് നിർമ്മാണത്തിന് അനുയോജ്യമായ സ്റ്റീൽ സ്ലാഗ് രൂപപ്പെടുത്തിയത്.സാധാരണ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രകൃതിദത്തമായ അഗ്രിഗേറ്ററുകളെക്കാൾ ചിലവ് കുറഞ്ഞതാണ് ഉരുക്കു മാലിന്യം കൊണ്ടുള്ള നിർമ്മാണ രീതി. ഉരുക്ക് നിർമ്മാണത്തിൽ നിന്നും ഉണ്ടാകുന്ന മാലിന്യങ്ങൾ ഇതുവരെ ഭൂമി നികത്താനാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.തുറമുഖവും നഗരവും തമ്മിൽ ബന്ധിപ്പിച്ച റോഡിന്റെ ഉദ്ഘാടനം കേന്ദ്ര ഉരുക്ക് മന്ത്രി രാം ചന്ദ്ര പ്രസാദ് സിംഗ് നിർവഹിച്ചു.