അഭിനയ ജീവിതത്തില്‍ നിന്ന് താന്‍ ഇടവേള എടുക്കുകയാണന്ന് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍.

0
66

അഭിനയ ജീവിതത്തില്‍ നിന്ന് താന്‍ ഇടവേള എടുക്കുകയാണന്ന് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍. കഴിഞ്ഞ 35 വര്‍ഷം ജോലിയില്‍ മാത്രമാണ് താന്‍ ശ്രദ്ധിച്ചതെന്നും കുടുംബത്തിന്  ആവശ്യത്തിന് സമയം നല്‍കാന്‍ ആയില്ലെന്നും ആമിര്‍ പറയുന്നു. ഈ തിരിച്ചറിവിലാണ് പുതിയ തീരുമാനമെന്നും. ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിംഗിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ വച്ചാണ് ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആമിറിന്റെ പ്രഖ്യാപനം.

“കഴിഞ്ഞ 35 വര്‍ഷങ്ങളായി സിനിമയില്‍ മാത്രമായിരുന്നു എന്‍റെ ശ്രദ്ധ. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഒരു ഇടവേള ഇപ്പോള്‍ എടുക്കണമെനന് മനസ് പറയുന്നു. എന്‍റെ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവിടണം. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ജീവിതത്തില്‍ മറ്റൊന്നും തന്നെ സംഭവിക്കുന്നില്ല എന്ന തരത്തില്‍ ജോലിയിലേക്ക് പൂര്‍ണ്ണമായും മുഴുകാറുണ്ട് ഞാന്‍. അടുത്ത ഒന്നര വര്‍ഷത്തേക്ക് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ കണാനാവില്ല. അതസമയം ചലച്ചിത്ര നിര്‍മ്മാണത്തില്‍ ആ കാലയളവിലും സജീവമായിരിക്കും. ചാമ്പ്യന്‍സ് എന്ന ചിത്രം ഞനാണ് നിര്‍മ്മിക്കുന്നത്”, ആമിര്‍ പറഞ്ഞുനിര്‍ത്തി. ദില്ലിയില്‍ നടന്ന പരിപാടിയില്‍ നര പടര്‍ന്ന താടിയും മുടിയുമായാണ് ആമിര്‍ എത്തിയത്. ഇവിടെനിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റെ അവസാനമെത്തിയ റിലീസ്. ഓഗസ്റ്റ് 11 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഹോളിവുഡ് ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആയ ചിത്രത്തിന് വന്‍ പ്രീ റിലീസ് പബ്ലിസിറ്റിയാണ് ലഭിച്ചത്. എന്നാല്‍ സമീപകാല ബോളിവുഡിലെ വലിയ പരാജയങ്ങളില്‍ ഒന്നായി മാറി ചിത്രം. ചിത്രത്തിന്‍റെ ആദ്യവാര ഇന്ത്യന്‍ കളക്ഷന്‍ 49 കോടി മാത്രമായിരുന്നു. ഒരു ആമിര്‍ ഖാന്‍ ചിത്രത്തില്‍ നിന്ന് സിനിമാ വ്യവസായം പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഈ കളക്ഷന്‍.

LEAVE A REPLY

Please enter your comment!
Please enter your name here