ഊണിനു ബെല്ലടിച്ചപ്പോൾ വരി നിൽക്കാൻ മന്ത്രിയും; കുട്ടികളോടൊരു ചോദ്യവും, ‘ഊണ് എങ്ങനെയുണ്ട്?’

0
79

തൃശൂർ • കുട്ടികൾക്കൊപ്പം വരിനിന്നു ചോറും സാമ്പാറും അവിയലും സാലഡും പപ്പടവും വാങ്ങി ആസ്വദിച്ചു കഴിച്ച ശേഷം മന്ത്രി കെ. രാജൻ കുട്ടികളോടു ചോദിച്ചു, ‘ഊണ് എങ്ങനെയുണ്ട്?’ സർക്കാർ സ്കൂളിലെ കുട്ടികൾക്കു ലഭിക്കുന്ന സൗകര്യങ്ങൾ പരിശോധിക്കാനും ഉച്ചഭക്ഷണത്തിന്റെ നിലവാരം മനസ്സിലാക്കാനും ജനപ്രതിനിധികൾ നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായി മോഡൽ ഗേൾസ് സ്കൂളിലെത്തിയതായിരുന്നു മന്ത്രി.

കുട്ടികളോട് ഉച്ചഭക്ഷണത്തെപ്പറ്റിയുള്ള അഭിപ്രായം തേടിയ മന്ത്രി, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും പങ്കുവച്ചു. മേയർ എം.കെ. വർഗീസ്, ഡപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൗൺസിലർ വർഗീസ് കണ്ടംകുളത്തി, എഡിഎം റെജി പി. ജോസഫ്, ഡിഡിഇ ടി.വി. മദനമോഹൻ എന്നിവരും മന്ത്രിക്കൊപ്പം എത്തിയിരുന്നു. ക്ലാസ്മുറികൾ സന്ദർശിച്ച മന്ത്രി, കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണു മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here