ജമ്മുവില്‍ 3 ഏറ്റുമുട്ടലുകളില്‍ 4 ഭീകരര്‍ കൊല്ലപ്പെട്ടു

0
66

ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ സുരക്ഷാ സേനയുടെ നടപടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പാകിസ്താനികളും രണ്ട് പേര്‍ സ്വദേശികളുമാണ്. ഭീകരരില്‍ മൂന്ന് പേര്‍ ലഷ്‌കര്‍ഇതൊയ്ബക്കാരും, ഒരാള്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ളവരുമാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
സൈന്യവും, സെന്‍ട്രല്‍ പൊലീസ് സേനയും, ജമ്മു കശ്മീര്‍ പൊലീസും, സുരക്ഷാ ഏജന്‍സികളും ഒരേസമയം നടത്തി ഓപ്പറേഷനിലാണ് 4 ഭീകരരെയും വധിച്ചത്. ഷോപ്പിയാനിലെ ബാഡിമാര്‍ഗ്അലൗറ മേഖലയിലെ പൂന്തോട്ടത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കുല്‍ഗാം സ്വദേശിയായ നദീം അഹമ്മദാണ് കൊല്ലപ്പെട്ട ഭീകരന്‍. നദീമിന് ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്നും നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കുള്ളതായും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here