നിലമ്പൂർ (മലപ്പുറം)• പൂക്കോട്ടുപാടം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രൗണ്ടിലെ ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു നൂറോളം പേർക്കു പരുക്ക്. ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും വണ്ടൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കും മാറ്റി. ചൊവ്വാഴ്ച രാത്രി 9.15നാണ് അപകടം ഉണ്ടായത്.
ഐസിസി സൂപ്പർ സോക്കർ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ കൂരാട് ടോപ് സ്റ്റാറും കെഎസ്ബി കൂറ്റമ്പാറയും തമ്മിലുള്ള മത്സരത്തിനു തൊട്ടു മുൻപാണ് അപകടമുണ്ടായതെന്നു ദൃസാക്ഷികൾ പറയുന്നു. പടിഞ്ഞാറേവശത്തെ ഗാലറിയാണു തകർന്നു വീണത്.