പാറ്റ്‌ന | കേന്ദ്രമന്ത്രിയായിരിക്കെ അന്തരിച്ച രാം വിലാസ് പാസ്വാന്റെ ഭൗതിക ശരീരം പൂര്‍ണ ബഹുമതികളോടെ ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ സംസ്‌കരിച്ചു. പാറ്റ്‌നയിലെ ജനാര്‍ദന്‍ ഘട്ടിലാണ് വൈകിട്ടോടെ മൃതദേഹം സംസ്‌കരിച്ചത്. മകന്‍ ചിരാഗ് പാസ്വാന്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.
പ്രിയനേതാവിന് അന്ത്യയാത്ര നല്‍കാന്‍ നിരവധി പേരാണ് ജനാര്‍ദന്‍ ഘാട്ടില്‍ തടിച്ചുകൂടിയത്. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്, മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അടക്കമുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും സന്നിഹിതരായിരുന്നു.
ഇന്ന് രാവിലെയാണ് പാസ്വാന്റെ മൃതദേഹം പാറ്റ്‌നയിലെത്തിച്ചത്.വ്യാഴാഴ്ചയാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് 74കാരനായ പാസ്വാന്‍ മരിച്ചത്. നേരത്തേ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.