അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ

0
62

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയ ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. ഇതോടെ, ആഗോള ഭക്ഷ്യ പദ്ധതിയുടെ ഭാഗമായി 33,500 മെട്രിക് ടൺ ഗോതമ്പ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു.

അഫ്ഗാനിസ്ഥാന് നൽകി വരുന്ന സഹായത്തിന്റെ ഭാഗമായി ഇന്ത്യ സാങ്കേതിക വിദഗ്‌ദ്ധരുടെ ഒരു സംഘത്തെ കഴിഞ്ഞ ദിവസം കാബൂളിലേക്ക് അയച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ സഹായ പദ്ധതികൾ ഏകോപിപ്പിക്കാനായാണ് ഈ സംഘത്തെ അയച്ചത്. നേരത്തെ 500,000 ഡോസ് കൊവാക്സിൻ ഇന്ത്യ അഫ്ഗാനിസ്ഥാന് നൽകിയിരുന്നു. കൂടാതെ 13 ടൺ അവശ്യ ഔഷധങ്ങളും, കൊറോണ വ്യാപനത്തിന്റെ നാളുകളിൽ ഇന്ത്യ അഫ്ഗാനിസ്ഥാനിൽ എത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here