ഐ പി എൽ: വീണ്ടും കലമുടച്ച് പഞ്ചാബ്, കൊൽക്കത്തക്ക് അവസാന ഓവർ ജയം

0
102

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അവിശ്വസനീയ വിജയം . രണ്ട് റണ്‍സിനാണ് കൊല്‍ക്കത്ത വിജയം നേടിയിരിക്കുന്നത് . 165 റണ്‍സിന്‍്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 162 റണ്‍സ് എടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ . 17ആം ഓവര്‍ വരെ കൃത്യമായ മുന്‍തൂക്കമുണ്ടായിരുന്ന പഞ്ചാബ് അവസാന മൂന്ന് ഓവറുകളില്‍ കളി കൈയില്‍ നിന്നും പോകുകയായിരുന്നു . 74 റണ്‍സെടുത്ത ലോകേഷ് രാഹുലാണ് പഞ്ചാബിന്‍്റെ ടോപ്പ് സ്കോറര്‍ ആയത് . കൊല്‍ക്കത്തയ്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

പഞ്ചാബ് തുടങ്ങിയത് മികച്ച രീതിയില്‍ തന്നെയായിരുന്നു . ഓപ്പണര്‍മാര്‍ ചേര്‍ന്ന് ഗംഭീര തുടക്കമാണ് അവര്‍ക്ക് കൊടുത്തിരുന്നത് .ആദ്യ വിക്കറ്റില്‍ 115 റണ്‍സ് എടുത്തിരുന്നു . 42 പന്തുകളില്‍ രാഹുലും 33 പന്തുകളില്‍ അഗര്‍വാളും ഫിഫ്റ്റി പൂര്‍ത്തിയാക്കി. 15ആം ഓവറിലാണ് കിംഗ്സ് ഇലവന്‍്റെ ആദ്യ വിക്കറ്റ് വീണത്. പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു വിക്കറ്റ് കിട്ടിയത് . 39 പന്തുകളില്‍ 56 റണ്‍സെടുത്ത അഗര്‍വാളിനെ ഗില്‍ പിടികൂടി . മൂന്നാം നമ്ബറില്‍ ക്രീസിലെത്തിയ പൂരാന്‍ ചില മികച്ച ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും സുനില്‍ നരേന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയുണ്ടായി . പൂരാന്‍ 16 റണ്‍സെടുത്ത് മടങ്ങിയതിനു പിന്നാലെ പഞ്ചാബ് നിരയില്‍ ഒരു തകർച്ചയായിരുന്നു .

 

സിമ്രാന്‍ സിംഗ് (4) പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ നിതീഷ് റാണയുടെ കൈകളില്‍ തീര്‍ന്നു . അതേ ഓവറില്‍ തന്നെ ലോകേഷ് രാഹുല്‍ കുറ്റി തെറിച്ച്‌ മടങ്ങുകയും ഉണ്ടായി . മന്‍ദീപ് സിംഗ് (0) നരേന്‍ എറിഞ്ഞ അവസാന ഓവറില്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായ ക്രിസ് ഗ്രീന്‍്റെ കൈകളില്‍ തീര്‍ന്നു . ഓവറില്‍ 14 റണ്‍സ് ആയിരുന്നു വേണ്ടത്. പക്ഷേ, 11 റണ്‍സെടുക്കാനേ പഞ്ചാബിനു കഴിഞ്ഞിരുന്നുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here