മഹാരാഷ്ട്രയിൽ വാഹനാപകടം : 5 മലയാളികൾ മരിച്ചു.

0
83

മുംബൈ: മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. സത്താറയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നദിയിലേക്ക് മറിയുകയായിരുന്നു.ഗോവയില്‍നിന്ന് മുംബൈയിലേക്ക് മടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. എട്ടിലധികം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു നവി മുംബൈ സ്വദേശികളുമായി സഞ്ചരിച്ച വാഹാനം നദിയിലേക്ക് മറിഞ്ഞത്.

 

ഇരുപതോളം പേര്‍ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സത്താറയ്ക്കു സമീപമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ലെങ്കിലും ഡ്രൈവര്‍ ഉറങ്ങിപ്പോയെന്നാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന സൂചന

LEAVE A REPLY

Please enter your comment!
Please enter your name here