പാലക്കാട് : വാളയാര്‍ക്കേസില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരേ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ നടപടിയെടുക്കമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.മരിച്ച പെണ്‍കുട്ടികളുടെ അട്ടപ്പള്ളത്തെ വീട്ടില്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം ആദ്യ പെണ്‍കുട്ടി മരിച്ചപ്പോള്‍ത്തന്നെ ശരിയായ ആന്വേഷണം നടന്നിരുന്നെങ്കില്‍ രണ്ടാമത്തെ പെണ്‍കുട്ടി മരിക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.അട്ടപ്പള്ളത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജസ്റ്റിസ് കോര്‍ണറിലും അദ്ദേഹം പങ്കെടുത്തു.
എം.പി. മാരായ ബെന്നി ബഹന്നാന്‍, വി.കെ. ശ്രീകണ്ഠന്‍, ഷാഫി പറമ്ബില്‍ എം.എല്‍.എ., യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു, കെ.പി.സി.സി. സെക്രട്ടറി പി.വി. രാജേഷ്, മുന്‍ എം.എല്‍.എ. സി.പി. മുഹമ്മദ്, യു.ഡി.എഫ്. കണ്‍വീനര്‍ പി. ബാലഗോപാല്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.