ഈ തിരഞ്ഞെടുപ്പ് ഒരു നിര്‍ണായകമായ തിരഞ്ഞെടുപ്പ് ആണെന്ന് തോന്നുന്നില്ലെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍.

0
234

തൃക്കാക്കര: ഈ തിരഞ്ഞെടുപ്പ് ഒരു നിര്‍ണായകമായ തിരഞ്ഞെടുപ്പ് ആണെന്ന് തോന്നുന്നില്ലെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ഒരെണ്ണം അങ്ങോട്ടോ ഇങ്ങോട്ടോ മറിഞ്ഞാല്‍ ഭരിക്കുന്ന സര്‍ക്കാരിന് അപകടമുണ്ടാകുന്ന കാലാവസ്ഥ ഉണ്ടായിരുന്നു. ഇപ്പോള്‍ നിയമസഭയിലെ അംഗബലത്തെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമല്ല. പക്ഷേ രാഷ്ട്രീയകാരണങ്ങളാല്‍ നിര്‍ണായകമാണ്.

ഒരു വര്‍ഷം മുന്‍പ് നടന്ന തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷം പോലുമല്ല കേരളത്തില്‍ ഇപ്പോഴുളളത്. കേരളത്തില്‍ വളരെ കലുഷമായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ട് എന്ന് കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ആളുകള്‍ക്ക് വ്യക്തമാകും. മാറ്റങ്ങള്‍ വിചാരിക്കുന്ന വേഗത്തിലല്ല സംഭവിക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ പറയുന്നതെല്ലാം സംഭവിക്കുമെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പറയാനൊന്നും ബാക്കി ഉണ്ടാകില്ലല്ലോ. പ്രകടന പത്രികകളും വാഗ്ദാനങ്ങളുമൊക്കെ കണ്ടു. ഒരു തിരഞ്ഞെടുപ്പ് കൊണ്ട് തീരുന്ന പ്രശ്‌നങ്ങളല്ല ഉളളതെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here