ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണപ്രദേശത്തേയും ഏറ്റവും മികച്ച ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമത്. ഐ എ എന്‍ എസ് – സീ വോട്ടര്‍ സര്‍വേയിലാണ് പിണറായി രണ്ടാമത് എത്തിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഒന്നാം സ്ഥാനത്ത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 43 ശതമാനം പേര്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഹിമന്ത ശര്‍മയുടെ പ്രവര്‍ത്തനത്തില്‍ ഏറെ സംതൃപ്തരാണെന്ന് പറഞ്ഞു.
മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് 42 ശതമാനം പേരാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മുഖ്യമന്ത്രിയെന്ന നിലയില്‍ 41 ശതമാനം പേര്‍ പിന്തുണച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന നിലയില്‍ 39 ശതമാനം പേരുടെ പിന്തുണയാണുള്ളത്. അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് മികച്ച മുഖ്യമന്ത്രി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പേരുടെ പിന്തുണയുള്ളത്.