ഐ.പി.എൽ കൊണ്ട് ഇന്ത്യക്ക് ഉണ്ടായ ഏറ്റവും വലിയ നേട്ടം മികച്ച കുറച്ച് യുവ ബൗളറുമാരെ ലഭിച്ചു എന്നതാണ്. ന്നാൽ ഭാവിയിൽ ഇന്ത്യൻ ടീമിലേക്ക് സ്ഥാനത്തിനായി മത്സരിക്കാൻ സാധ്യതയുള്ള ഒരുപിടി ബാറ്സ്മാൻമാരെയും ഈ സീസണിൽ നമുക്ക് കിട്ടിയിട്ടുണ്ട്. തിലക് വർമ്മ എന്ന യുവ താരത്തെ കണ്ടെത്തലായി മുന്നോട്ട് വെക്കാം മുംബൈയെപ്പോലെ, സൺറൈസേഴ്‌സ് ഹൈദരാബാദിനും അത്ര മികച്ച സീസൺ അല്ലായിരുന്നു ഇത്. പക്ഷെ രാഹുൽ ത്രിപാഠി അവസരത്തിനൊത്ത് ഉയർന്നു.
വരാനിരിക്കുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യ ഒരുപാട് മത്സരങ്ങൾ കളിക്കുന്നുണ്ട്. അവയിൽ ചിലതിലെങ്കിലും ഉറപ്പായിട്ടും ഇരുവർക്കും അവസരം കൊടുക്കണമെന്ന് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും പറഞ്ഞ് കഴിഞ്ഞു.
ക്രിക്കറ്റിൽ മൂന്ന് ഫോര്മാറ്റിലും തിലക് ടീമിൽ ഉണ്ടാകുമെന്ന് രോഹിത് പറഞ്ഞിരുന്നു.താരത്തിന്റെ ബസ് ശരിയാണെന്ന് ഗവാസ്‌കർ യുവതാരത്തെ പ്രശംസിക്കുകയും ചെയ്തു. ഹൈദരാബാദ് ക്രിക്കറ്റ് താരം ഭാവിയിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ടീമിലുണ്ടാകും എന്ന നിരീക്ഷണത്തോട് യോജിക്കുകയും ചെയ്തു. രോഹിത് ശർമ്മയുടെ നിരീക്ഷണത്തോട് യോജിക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ മാത്രമല്ല, ലോകകപ്പിലും ഇന്ത്യൻ ടീമിൽ അംഗമാകാൻ ത്രിപാഠിക്ക് കഴിവുണ്ടെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്‌ഡൻ അഭിപ്രായപ്പെട്ടു. “ഏത് പോസിഷനിലും അവൻ കളിക്കും. ഒരു ബൗളറെയും പേടിയില്ല, എന്തായാലും ഭാവിയിൽ ഇന്ത്യക്കായി കളിക്കും.