തിരുവനന്തപുരം: അമ്പലമുക്കിൽ ഫാസ്റ്റ് ഫുഡ് കടയ്ക്ക് തീപിടിച്ചു. കടയോട് ചേർന്നുള്ള വീടിനും തീപിടിച്ചു. ആർക്കും പരുക്കില്ല. എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് സൂചന.
കടയിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു.വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. നാല് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണച്ചു.