ചിയാൻ വിക്രം നായകനാവുന്ന കോബ്ര ആഗസ്റ്റ് 11ന്

0
231

സൂപ്പർ താരം ചിയാൻ വിക്രം നായകനായി എത്തുന്ന ചിത്രം കോബ്ര ആഗസ്റ്റ് 11ന് ലോകമെമ്പാടുമായി പ്രദർശനത്തിന് എത്തുന്നു. വിക്രം വിവിധ ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ആർ. അജയ് ജ്ഞാനമുത്തുവാണ്.

സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിൽ കെ.ജി.എഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക വേഷത്തിൽ എത്തുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനാണ് വില്ലൻ വേഷത്തിൽ. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

എ. ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും കോബ്രയ്ക്കുണ്ട്. ഹരീഷ് കണ്ണൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ എഡിറ്റിംഗ് നിർവഹിക്കുന്നത് ഭുവൻ ശ്രീനിവാസനാണ്. പി.ആർ.ഒ : എ. എസ് ദിനേശ്, ശബരി

LEAVE A REPLY

Please enter your comment!
Please enter your name here