ബീജിംഗ്: ചൈനയുടെ തെക്കന്‍, മധ്യ മേഖലകള്‍ക്കു പിന്നാലെ കിഴക്കൻ മേഖലയിലും പ്രളയം രൂക്ഷമാകുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച പ്രദേശങ്ങളെല്ലാം ദിവസങ്ങളായി വെള്ളത്തിനടിയിലാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 141 പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000 വീടുകൾ തകർന്നു. ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍സി തുടങ്ങി 27 പ്രവിശ്യകൾ വെള്ളത്തിലാണ്.
കോവിഡ് നാശം വിതച്ച വുഹാൻ നഗരത്തിനു സമീപത്തുള്ള പൊയാങ് തടാകത്തില്‍ ജലനിരപ്പ് അപകട നിലയേക്കാൾ 2.5 മീറ്റര്‍ കൂടുതല്‍ ഉയരത്തിലെത്തി. വുഹാന് 368 കിലോമീറ്റർ അകലെയുള്ള മൂന്നു കൂറ്റൻ അണക്കെട്ടുകൾ വേണ്ടത്ര മുന്നൊരുക്കമില്ലാത്ത തുറന്നത് പൊയാങ് തടാകത്തിന്റെ വിസ്‍തൃതി 2000 ചതുരശ്ര കിലോമീറ്ററോളം വര്‍ധിക്കാൻ കാരണമായതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനു കാരണമായി.
അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയതോടെ യാങ്സി നദിക്കു സമീപമുള്ള നഗരങ്ങൾ വെള്ളത്തിലായി. മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ വുഹാന്‍ ഉള്‍പ്പെടെ മധ്യ ചൈനയിലെ നഗരങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ 98 നദികളുടെ തീരപ്രദേശങ്ങള്‍ വെള്ളത്തിലായതോടെ ചൈനയിൽ ലെവൽ 3 ജാഗ്രത പുറപ്പെടുവിച്ചു. തീവ്രമഴ തുടരുന്ന തെക്കൻ പ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ് ലെവല്‍ രണ്ടിലേക്ക് ഉയര്‍ത്തി. വുഹാൻ ഉൾപ്പെടുന്ന ഹ്യൂബെ പ്രവിശ്യയിൽ പ്രളയ മുന്നറിയിപ്പ് ലെവല്‍ രണ്ടില്‍ നിന്ന് കനത്ത ജാഗ്രത ആവശ്യമുള്ള ലെവല്‍ ഒന്നിലേക്ക് ഉയര്‍ത്തി. പലപ്രദേശങ്ങളിലും മണ്ണിടിച്ചിൽ രൂക്ഷമായതോടെ ആയിരക്കണക്കിനു വീടുകളും റോഡുകളും തകർന്നു.