അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി ഇടുക്കി ജില്ലയിൽ

0
192

കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന കൃഷിവകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി ഖാരിഫ് 2022 സംസ്ഥാന സർക്കാർ വിജ്ഞാപനമായി .ഇതിൻ പ്രകാരം ഇടുക്കി ജില്ലയിൽ നെല്ല്, കുരുമുളക്, ഇഞ്ചി ,കരിമ്പ്, മഞ്ഞൾ, ഏലം, പൈനാപ്പിൾ, വാഴ, ജാതിക്ക, കൊക്കൊ, പച്ചക്കറി വിളകൾ – പടവലം, പാവൽ, പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് എന്നീ . കൃഷികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് .

 8139038802

കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസിൽ വെള്ളപ്പൊക്കം,മണ്ണിടിച്ചിൽ ശക്തിയായ കാറ്റ് [വാഴ ,ജാതി, കവുങ്ങ്, കുരുമുളക്, ഏലം, കൊക്കൊ] എന്നിവ കൊണ്ടുണ്ടാകുന്ന വിളനഷ്ടങ്ങൾക്ക് വ്യക്കിഗത ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്..
ഒരു ഏക്കറിന് ലഭിക്കുന്ന ഇൻഷുറൻസ് തുക. കർഷകർ അടയ്ക്കേണ്ട പ്രിമിയം എന്നിവ നെല്ല്. 32000-പ്രിമിയം 640 രുപ ,കുരുമുളക് 20000 – പ്രിമിയം 1000 രൂപ, ഇഞ്ചി 40000 പ്രിമിയം 2000, കരിമ്പ് ,മഞ്ഞൾ, പൈനാപ്പിൾ ,കൊക്കൊ,24000 പ്രിമിയം 1200 രുപ ,ഏലം 18000 പ്രിമിയം 900 രുപ ,വാഴ| 70000 പ്രിമിയം 3500 രുപ ,ജാതിക്ക 22000 പ്രിമിയം 1100 രുപ ,പച്ചക്കറി 16000 പ്രിമിയം 800 രുപ
കൂടുതൽ വിവരങ്ങൾക്ക് 9846290423

LEAVE A REPLY

Please enter your comment!
Please enter your name here