കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് വൻഗതാഗതക്കുരുക്ക്. ചുരത്തിന്റെ ആറാം വളവിലാണ് ലോറി മറിഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.
മറിഞ്ഞത് വലിയ വാഹനമായതിനാൽ ഗതാഗതം ഏറെക്കുറെ തടസ്സപ്പെട്ട നിലയിലാണ്. ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ടാങ്കർ ലോറിയിൽ നിന്ന് ഇന്ധനചോർച്ചയില്ലെന്ന് പ്രാഥമികവിവരമുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഫയർഫോഴ്സും പോലീസും എത്തിയയുടനെ ആരംഭിക്കും.