മക്കല്ലത്തിന് എതിരെ പൊട്ടിത്തെറിച്ച് സൂപ്പർ തരാം

0
55

ഐപിഎല്‍ 15ാം സീസണില്‍ സ്വപ്‌നതുല്യമായ തുടക്കമായിരുന്നു കെകെആറിന് ലഭിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ട് എല്ലാം തലകീഴായ് മറിയുന്ന കാഴ്ചയാണ് കാണാനായത്. തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങിയ ടീം ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഇപ്പോഴിതാ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നിലെ ഒരു പ്രധാന കാരണം നായകന്‍ ശ്രേയസ് അയ്യരുടെ വായില്‍ നിന്ന് വീണ വാക്ക് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ടീം സിഇഒ വെങ്കി മൈസൂരും പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുപ്പില്‍ ഭാഗമാവുന്നുണ്ടെന്നാണ് ശ്രേയസ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മക്കല്ലത്തിന് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് പാകിസ്താന്റെ മുൻ താരം സൽമാൻ ബട്ട്

പ്ലേയിംഗ് ഇലവനില്‍ സ്ഥാനമില്ല എന്ന് അവരോട് പറയുന്നത് പ്രയാസമേറിയ കാര്യമാണ്. ഐപിഎല്‍ കളിച്ച് തുടങ്ങിയ സമയത്ത് ഞാനും അതുപോലൊരു സ്ഥാനത്തായിരുന്നു. ടീം സെലക്ഷനില്‍ സിഇഒയും ഭാഗമാവുന്നു. മക്കല്ലമാണ് ഇലവനില്‍ ആരെല്ലാം ഉണ്ടെന്ന് കളിക്കാരോട് പറയുന്നത്’ ശ്രേയസ് അയ്യര്‍ പറഞ്ഞിരുന്നു.

“മക്കല്ലത്തിന് ചില പ്രശ്നങ്ങളുണ്ട്. ഒരു രീതിയില്‍ മാത്രമെ അദ്ദേഹത്തിന് കളിക്കാനാവു എന്നും അത് ആക്രമണത്തിന്‍റെ ശൈലി മാത്രമാണെന്നും ബട്ട് പറഞ്ഞു. ആക്രമണശൈലിയെന്ന പേരില്‍ മക്കല്ലം കാട്ടുന്നത് ബുദ്ധിശൂന്യതയാണ്. എതിരാളികളെയോ സാഹചര്യങ്ങളെയോ കണക്കിലെടുക്കാതെ ആക്രമിക്കുക എന്നത് ശരിയായ രീതിയല്ല. പിച്ച്, സ്റ്റേഡിയം എതിരാളികള്‍ എന്നിവയൊന്നും അദ്ദേഹം കണക്കിലെടുക്കില്ല. ”

പേടിയില്ലാതെ കളിക്കുന്നത് നല്ല കാര്യം ആണെങ്കിലും മക്കളത്തിന്റെ രീതികൾ ബുദ്ധിശൂന്യതയാണ്. കണ്ണും പൂട്ടി അടിക്കാനാണ് അദ്ദേഹം എപ്പോളും പറയുന്നത്, സാഹചര്യങ്ങൾ അനുസരിച്ച് വേണം ടീം കളിക്കാൻ.”

“ലാഹോർ ഖലന്ദർസിൽ ഞങ്ങൾ ഈ തന്ത്രം അയാൾ നടപ്പാക്കുന്നത് കണ്ടതാണ് . മക്കല്ലത്തിന്റെ നിർഭയ ക്രിക്കറ്റിന്റെ അർത്ഥം നിങ്ങളുടെ തലച്ചോർ മാറ്റിവെച്ച് തിരിഞ്ഞു നോക്കാതെ അടിച്ചുകൊണ്ടേയിരിക്കുക എന്നതായിരുന്നു. 15 ഓവർ ശേഷിക്കെ 10ൽ 7 വിക്കറ്റും നിങ്ങൾക്ക് നഷ്ടമായെങ്കിൽ, ടീം ആ ആക്രമണാത്മക രീതിയിൽ കളിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

“ലാഹോർ അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ നൽകി, പക്ഷേ അദ്ദേഹത്തിന്റെ രീതി വിജയിച്ചില്ല. അത്തരത്തിലുള്ള തന്ത്രങ്ങൾ നല്ല പിച്ചുകളിൽ പ്രവർത്തിക്കും, പക്ഷേ അത് എല്ലാ സാഹചര്യങ്ങൾക്കും പരിഹാരമല്ല. ഒരു പരിശീലകനെന്ന നിലയിൽ, നിങ്ങൾ എല്ലാ സാഹചര്യങ്ങളും ആസൂത്രണം ചെയ്യണം, ”ബട്ട് കൂട്ടിച്ചേർത്തു. ”

ടീം സെലക്ഷനില്‍ കോച്ച് ഇടപെടുന്നുവെന്ന ശ്രേയസിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ചും ബട്ട് പ്രതികരിച്ചു. കോച്ചിന്‍റെ താളത്തിനൊത്ത് തുള്ളുന്ന ആളല്ല ക്യാപ്റ്റനെന്ന് ബട്ട് പറഞ്ഞു. ആരെയെങ്കിലും ക്യാപ്റ്റനായി തെരഞ്ഞെടുത്താല്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അയാള്‍ക്ക് അതിനൊത്ത പരിഗണന നല്‍കണം. അയാള്‍ക്ക് തെറ്റ് പറ്റിക്കോട്ടെ. എന്നാലും കുഴപ്പമില്ല. കോച്ചിന്‍റെ നിര്‍ദേശങ്ങളെല്ലാം അനുസരിക്കുന്ന പ്യൂണ്‍ ഒന്നുമല്ല ക്യാപ്റ്റന്‍-ബട്ട് പറഞ്ഞു.

എന്തായാലും ഈ സീസണോടെ പരിശീലകൻ ഐ.പി.എൽ ഡ്യൂട്ടി അവസാനിപ്പിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം കോച്ച് ആകാൻ പോവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here