തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്‌ഥാനാർഥി നിർണയത്തിൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബാഹ്യ ഇടപെടൽ വ്യക്‌തമാണ്. യുഡിഎഫിന് അനായാസം ജയിക്കാൻ കഴിയും. പിസി ജോർജിന്റെ പ്രസംഗവും വിവാദവുമെല്ലാം ഇതിനോട് ചേർത്ത് വായിക്കണമെന്നും സതീശൻ പറഞ്ഞു.
മതേതര നിലപാടാണ് യുഡിഎഫിനുള്ളത്. ആ നിലപാട് മുൻനിർത്തി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുള്ള സ്‌ഥാനാർഥിയാണ് ഉമ തോമസ്. വലിയ വിജയം ഉമയ്‌ക്ക് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
രണ്ടാമത് അധികാരത്തിലേറിയപ്പോൾ എന്തും ചെയ്യാമെന്നുള്ള ധാരണയാണ് മുഖ്യമന്ത്രിക്ക്. ഈ ധാർഷ്‌ട്യത്തിന് കേരളം മറുപടി നൽകും. വികസനത്തിന് യുഡിഎഫ് എതിരല്ല, വിനാശത്തിനാണ് എതിരെന്നും സതീശൻ കൂട്ടിച്ചേർത്തു.