കേരളത്തില്‍ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവദേകര്‍ തന്നെ തുടരും. കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരിയായി പാര്‍ലമെന്റ് അംഗം അപരാജിത സാരംഗിയെ നിയമിച്ചു. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയാണ് പദവികളിലേക്ക് നിയമിച്ചത്.
മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന അനിൽ ആന്റണിയെ മേഘാലയയുടെയും നാഗാലാൻഡിന്റെയും ചുമതലയുള്ള പ്രഭാരിയായി നിയമിച്ചു.
മുൻ കേന്ദ്രമന്ത്രി വി മുരളീധരന്‍ വീണ്ടും ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ ജോയിന്റെ കോർഡിനേറ്ററായാണ് വി മുരളീധരനെ നിയമിച്ചിരിക്കുന്നത്. ഇടവേളക്ക് ശേഷമാണ് വി മുരളീധരന് ദേശീയ ചുമതല ലഭിക്കുന്നത്.
സംപിത് പത്രയാണ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ കോർഡിനേറ്റർ.മുൻ ഐഎഎസുകാരിയായ അപരാജിത സാരംഗി ഒഡിഷയിലെ ഭുവനേശ്വറില്‍ നിന്നുള്ള പാർലമെന്റംഗമാണ്. 2018ലാണ് ഐഎഎസ് ഉപേക്ഷിച്ച് അപരാജിത രാഷ്ട്രീയത്തിലിറങ്ങിയത്.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി. 2012ലെ ശക്തി സമ്മാൻ ജേതാവായ അപരാജിത, ഭുവനേശ്വർ മുനിസിപ്പൽ കമ്മീഷണറായും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അപരാജിതയുടെ ഭർത്താവ് സന്തോഷ് സാരംഗിയും ഒരേ ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
അരുണാചൽ പ്രദേശ്- അശോക് സിംഗാൾ
ബിഹാർ- വിനോദ് താവ്ഡേ
ഛത്തീസ്ഗഡ്- നിതിൻ നബീൻ
ഗോവ- ആശിഷ് സൂദ്
ഹരിയാന- സതീഷ് പൂനിയ
ഹിമാചൽ പ്രദേശ്- ശ്രീകാന്ത് ശർമ
ജമ്മു കശ്മീർ- തരുൺ ചൗഗ്
ജാർഖണ്ഡ്- ലക്ഷ്മികാന്ത് ബാജ്പേയ്
കർണാടക- രാധാമോഹൻ ദാസ് അഗർവാൾ
മധ്യപ്രദേശ് – സതീഷ് ഉപാധ്യായ്
മണിപ്പൂർ- ഡോ. അജീത് ഗോപ്ചഡേ എംപി
ഒഡീഷ- വിജയ്പാൽ സിംഗ് തോമർ
പഞ്ചാബ്- വിജയ്ഭായി രുപാണി
സിക്കിം- ദിലീപ് ജയ്സ്വാൾ
ഉത്തരാഖണ്ഡ്- ദുഷ്യന്ത് കുമാർ ഗൗതം