ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ ആംസ്ട്രോങിനെ വീടിന് സമീപത്തെ സദ്യയപ്പൻ റോഡിൽ വെച്ച് സംഘടിച്ചെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബിഎസ്പി നേതാവിന്റെ കൊലപാതകം ഞെട്ടിച്ചതായി മുൻമുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി എക്സിൽ കുറിച്ചു.