എഴുതിയ പേര് മായ്ക്കണോയെന്ന് പ്രഖ്യാപിക്കുമ്പോള്‍ അറിയാം: പി.രാജീവ്

0
44

തിരുവനന്തപുരം• തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഇടതു സ്ഥാനാര്‍ഥി ആരെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് മന്ത്രി പി.രാജീവ്. സ്ഥാനാര്‍ഥി എല്ലാവര്‍ക്കും സ്വീകാര്യനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം തൃക്കാക്കര മണ്ഡലത്തിൽ, സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം കെ.എസ്. അരുണ്‍കുമാറിനായി ചുവരെഴുത്ത് തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, എഴുതിയ പേര് മായ്ക്കണോയെന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമ്പോള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ആരെന്നത് ഇടത് മുന്നണി യോഗം ചേർന്ന ശേഷമാകും പ്രഖ്യാപിക്കുക. ഇടത് സ്ഥാനാർഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് നടപടിക്രമമുണ്ടെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, മുൻപില്ലാത്ത വിധം സ്ഥാനാർഥി നിർണയത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത് അണികൾക്കിടയിൽ വ്യത്യസ്ത അഭിപ്രായത്തിന് ഇടവരുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here