എഴുത്തുകാര്‍ ഭീരുക്കളാണെന്നും അവര്‍ ഭരിക്കുന്നവരെ എതിര്‍ക്കില്ലെന്നും എഴുത്തുകാരന്‍ എസ്.ഹരീഷ്. ആഗസ്റ്റ് 17 എന്ന ഏറ്റവും പുതിയ നോവലിന്‍റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യം വേണം, അങ്ങനെയൊരു ഭരണമാണ് ഞാൻ ആഗ്രഹിക്കുന്നത്. അഴിമതി വേണമെങ്കില്‍ സഹിക്കാം. ഗോഡ്സെയെ ന്യായീകരിച്ച് നോവലെഴുതാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും അദ്ദേഹം തുറന്നുപറയുന്നു.
സ്റ്റാലിന്‍ ഇടതുപക്ഷമെങ്കില്‍ ഞാന്‍ ആ പക്ഷത്തില്ല, ഹിറ്റ്ലർ വലതുപക്ഷമെങ്കിൽ അവിടെയുമില്ല. പൊളിറ്റിക്കല്‍ കറക്ട്നസിനെ പേടിയില്ല തുടങ്ങി രാഷ്ട്രീയ സാമൂഹ്യവിഷയങ്ങളിലും ചുരുളി സിനിമയുടെ രചയിതാവ് കൂടിയായ അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു.