തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 72,000 പോയിന്റ് എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ പോയി. ഒറ്റയടിക്ക് 608 പോയിന്റിന്റെ ഇടിവാണ് സെന്‍സെക്‌സ് നേരിട്ടത്.
നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. 22000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെയാണ് നിഫ്റ്റി. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന് പുറമേ ലാഭമെടുപ്പും യുഎസ് കടപ്പത്രവിപണിയില്‍ നിന്നുള്ള ലാഭം ഉയര്‍ന്നതും വിപണിയെ സ്വാധീനിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലുലക്ഷം കോടിയില്‍പ്പരം രൂപയാണ് നിക്ഷേപകര്‍ക്ക് ഉണ്ടായ നഷ്ടം. ഇന്നലെ വിപണി ക്ലോസ് ചെയ്തപ്പോള്‍ 393.38 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേപകരുടെ മൊത്തം ഓഹരി മൂല്യം. ഇത് ഇന്ന് രാവിലെ 389 ലക്ഷം കോടി രൂപയായാണ് കുറഞ്ഞത്.