തിരുവനന്തപുരം• തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസ് എൽഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെയാണ് പി.സി. ചാക്കോ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയാറാകാത്ത സാഹചര്യമാണ് തൃക്കാക്കരയിൽ ഉള്ളത്. കെ.വി.തോമസ് രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽകൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന കെ.വി.തോമസിന് സുസ്വാഗതമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.