ഒരു പുതിയ സാരി വാങ്ങിച്ചുകൊടുത്താൽ അമ്മമാർ ചോദിക്കും.’ ഇത് ഇപ്പോ എന്തിനാ വാങ്ങിയത് എന്ന്?’. ഒരു സിനിമ കാണാനോ, ബീച്ചിൽ പോകാനോ, ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാനോ എല്ലാം അമ്മമാരെ നിർബന്ധിച്ചു കൊണ്ടുപോകണം. എന്നാൽ ഇതിൽ നിന്ന് മാറിചിന്തിക്കുന്ന അമ്മമാരുമുണ്ട്. അമ്മ എന്നാൽ സാധാരണ ഒരു മനുഷ്യൻ മാത്രമാണെന്നും അവർക്ക് മാത്രമായി പ്രത്യേക കഴിവുകളില്ലെന്നും പ്രഖ്യാപിച്ചവരാണ് ഈ അമ്മമാർ.
ഇപ്പോഴിതാ അമ്മയെക്കുറിച്ച് യുവതാരം ദുൽഖർ സൽമാൻ പങ്കുവെച്ച പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുൽഫത്തിന്റെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അമ്മയെക്കുറിച്ച് ദുൽഖർ പങ്കുവെക്കുന്നത് . ഉമ്മയെ ദുൽഖർ ചേർത്തുപിടിച്ചിരിക്കുന്നതും ദുൽഖറിന് സുൽഫത്ത് സ്നേഹചുംബനം നൽകുന്നതുമാണ് ചിത്രത്തിലുള്ളത്.
‘എന്റെ പ്രിയപ്പെട്ട ഉമ്മച്ചിക്ക് ജന്മദിനാശംസകൾ. ഇന്നായിരുന്നു സവിശേഷമായ ആ ദിവസം. ഓരോ ചെറിയ കാര്യങ്ങളിലും ഉമ്മയുടെ പ്രതികരണം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. ഉമ്മയ്ക്കായി എന്തെങ്കിലും ചെയ്യാൻ ഉമ്മ മനസ്സില്ലാമനസോടെ സമ്മതിക്കുന്ന ഒരേയൊരു ദിവസമാണ് ജന്മദിനം. ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ ബർത്ത്ഡേക്കാരിയായിരുന്നു. ലവ് യു ഉമ്മ’-ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു.