ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവും പ്രതിഷേധവും തമിഴ്നാട്ടിൽ ശക്തമായിരിക്കേ ഹിന്ദി പഠിക്കുന്നത് നല്ലതാണെന്ന അഭിപ്രായവുമായി നടി സുഹാസിനി.
ഹിന്ദി സംസാരിക്കുന്നവർ നല്ലവരാണെന്നും അവരുമായി സംസാരിക്കുന്നതിന് ഹിന്ദി പഠിക്കുന്നത് നല്ലതാണെന്നും ഹിന്ദി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച സുഹാസിനി പറഞ്ഞു.
തമിഴും നല്ല ഭാഷയാണ്. എല്ലാവരും തമിഴ് പറഞ്ഞാൽ സന്തോഷം. എല്ലാ ഭാഷകളെയും സമമായി കാണണം. എത്രയും കൂടുതൽ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്.
ഫ്രഞ്ച് പഠിക്കാൻ ഇഷ്ടമാണ്. ഫ്രഞ്ച് പഠിച്ചാൽ തമിഴ്നാട്ടുകാരിയല്ലാതായിത്തീരില്ലെന്നും സുഹാസിനി അഭിപ്രായപ്പെട്ടു.