അല്ലു അർജുൻ നായകനായി എത്തിയ പുതിയ ചിത്രമായിരുന്നു പുഷ്പ. സുകുമാറിന്റ സംവിധാനത്തിൽ ഒരുങ്ങിയ പുഷ്പയിൽ ഇതുവരെ കണ്ട അല്ലുവിനെ ആയിരുന്നില്ല കണ്ടത്. രക്ത ചന്ദന കള്ള കടത്തുകാരനായി എത്തി ആരാധകരെ അത്ഭുതപെടുത്തിയിരുന്നു അല്ലു.
ചിത്രം വമ്പൻ ഹിറ്റായിരുന്നു. രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായിരുന്നു തിയേറ്ററിൽ എത്തിയത്. രാഷ്മിക മന്ദാന ആയിരുന്നു ചിത്രത്തിലെ നായിക.
ചിത്രത്തിന്റെ ഒന്നാം ഭാഗം വിജയമായതോടെ രണ്ടാം ഭാഗത്തിൽ അല്ലുവിന്റെ പ്രതിഫലം ഉയർത്തിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
പ്രതിഫലം ഇരട്ടി ആക്കി വർധിപ്പിച്ചു എന്നാണ് റിപ്പോർട്ട്. പുഷ്പ ഒന്നിൽ 50 കോടി ആയിരുന്നു അല്ലുവിന്റെ പ്രതിഫലം. രണ്ടാം ഭാഗത്തിൽ 100 കോടിയാണ് അല്ലു പ്രതിഫലം വാങ്ങുക എന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് ശരിയാണെങ്കിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി മാറും അല്ലു അർജുൻ.