ഉര്‍വ്വശി, പാര്‍വ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യാ നമ്പീശന്‍, ലിജോ മോള്‍ എന്നിവര്‍ ഒന്നിക്കുന്നു. ചിത്രം HER. ഷൂട്ടിംഗ് മെയ് 7 ന്. പൂജ 6 ന്.

0
45

ഫ്രൈഡേ, ലോപോയിന്റ്, ചേര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് HER. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ഇന്നായിരുന്നു. അഞ്ച് സ്ത്രീകഥാപാത്രങ്ങളും അവരുടെ വേറിട്ട കഥകളുമാണ് ചിത്രം പറയുന്നത്. ഉര്‍വ്വശി, പാര്‍വ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോ മോള്‍ എന്നിവരാണ് ലീഡ് റോള്‍ ചെയ്യുന്നത്.

‘ഈ അഞ്ച് സ്ത്രീകഥാപാത്രങ്ങള്‍ക്കും അവരുടെ ജീവിതത്തിലെ ഓരോരോ കഥകള്‍ പറയാനുണ്ട്. അത് പ്രത്യേകം പറഞ്ഞുപോവുകയല്ല ചെയ്യുന്നത്. പലയിടങ്ങളിലും അവര്‍ പരസ്പരം ബന്ധിക്കപ്പെട്ട് കിടക്കുന്നുണ്ട്.’ ലിജിന്‍ ജോസ് പറയുന്നു.

ഈ അഞ്ച് സ്ത്രീകഥാപാത്രങ്ങളുടെയും പേരുകള്‍ ചേര്‍ത്തുവച്ചാണ് HER ന്റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉര്‍വ്വശി ശാന്തയും പാര്‍വ്വതി രുചിയും രമ്യാനമ്പീശന്‍ രേഷ്മയും ഐശ്വര്യ രാജേഷ് അനാമികയും, ലിജോ മോള്‍ അഭിനയയുമാണ്. പ്രതാപ് പോത്തനും ഗുരു സോമസുന്ദരവും രാജേഷ് മാധവനുമാണ് ചിത്രത്തിലെ പ്രധാന പുരുഷ കഥാപാത്രങ്ങള്‍.’

അര്‍ച്ചന വാസുദേവാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. അര്‍ച്ചനയും ലിജിനും സുഹൃത്തുക്കളാണ്. ഇരുവരും ചേര്‍ന്ന് മുമ്പ് ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. അര്‍ച്ചനയുടെ ആദ്യ തിരക്കഥാസംരംഭമാണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here