ഷവോമിയുടെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .Xiaomi OLED Vision TV കൂടാതെ Xiaomi Smart TV 5A എന്നി ടെലിവിഷനുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .32 ഇഞ്ചിന്റെ ഡിസ്പ്ലേ ,40 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഈ Xiaomi Smart TV 5A ടെലിവിഷനുകൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്
XIAOMI SMART TV 5A FEATURES
Xiaomi Smart TV 5A എന്ന ടെലിവിഷനുകൾ 32 ഇഞ്ചിന്റെ ഡിസ്പ്ലേ ,40 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .32 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയ്ക്ക് ഒപ്പം 1366×768 പിക്സൽ റെസലൂഷനും കൂടാതെ 40 ഇഞ്ചിന്റെ & 43 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയ്ക്ക് ഒപ്പം 1920×1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടെലിവിഷനുകൾ quad-core Cortex-A55 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android TV 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Chromecast സപ്പോർട്ട് , Bluetooth 5.0 കൂടാതെ dual-band WiFi,രണ്ടു HDMI, USB പോർട്ടുകൾ ഇതിനു ലഭിക്കുന്നതാണ് .13,499 രൂപ മുതലാണ് ഈ ടെലിവിഷനുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .
XIAOMI OLED VISION TV FEATURES
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ 55-inch OLED 4K UHD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .3840×2160 പിക്സൽ റെസലൂഷനും കൂടാതെ 60Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .quad-core Cortex-A73 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android TV 11 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ടെലിവിഷനുകളുടെ വിപണിയിലെ വില നോക്കുകയാണെങ്കിൽ 89,999 രൂപയാണ് വില വരുന്നത് .