ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷയുടെ കെമിസ്ട്രി മൂല്യനിര്‍ണയം തുടര്‍ച്ചയായി രണ്ടാംദിനവും ബഹിഷ്‌കരിച്ച് അധ്യാപകര്‍ .
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം തുടര്‍ച്ചയായി രണ്ടാംദിനവും ബഹിഷ്‌കരിച്ച് അധ്യാപകര്‍. ഉത്തരസൂചികയില്‍ മാറ്റം വരുത്താതെ മൂല്യനിര്‍ണയം നടത്തില്ലെന്നാണ് അധ്യാപകരുടെ നിലപാട്. എന്നാല്‍ അധ്യാപകര്‍ സഹകരിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് വി.ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ നല്‍കിയ ഉത്തരസൂചികയില്‍ അപാകതയില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൃത്യസമയത്ത് തന്നെ പരീക്ഷാഫല പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.