യുഎസ് വിമർശനങ്ങൾ തള്ളി ഇന്ത്യ

0
52

യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയുടെ(US envoy Eric Garcetti) പ്രതികരണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിദേശകാര്യമന്ത്രാലയം. മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയും തന്ത്രപരമായ സ്വയംഭരണത്തിന് പ്രാധാന്യം നൽകുന്നുവെന്ന് യുഎസ് അംബാസഡറുടെ പരാമർശത്തെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. തൻ്റെ പ്രതിവാര പത്രസമ്മേളനത്തിലാണ് ജയ്‌സ്വാൾ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യ-യുഎസ് ബന്ധം എന്നത്തേക്കാളും ആഴത്തിലുള്ളതാണെന്നും അമേരിക്കയുടെ സൗഹൃദത്തെ ഇന്ത്യ നിസ്സാരമായി കാണരുതെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദിയുടെ റഷ്യ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം അമേരിക്കയുടെ അതൃപ്തിയായി കണക്കാക്കിയത്.

‘അമേരിക്കൻ അംബാസഡർക്ക് തൻ്റെ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ട്. വ്യക്തമായും, ഞങ്ങളുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. അമേരിക്കയുമായുള്ള നമ്മുടെ ആഗോള തന്ത്രപരമായ പങ്കാളിത്തം ചില വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളെ മാനിക്കാനുള്ള അവസരവും നൽകുന്നു’, ജയ്‌സ്വാൾ വ്യക്തമാക്കി.’ഇന്ത്യയും അമേരിക്കയും പരസ്പര താൽപ്പര്യമുള്ള ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങൾ പതിവായി ചർച്ച ചെയ്യുന്നു. നയതന്ത്ര ചർച്ചകളുടെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്നത് നമ്മുടെ പാരമ്പര്യമല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here