കൊല്ലം: പ്രശസ്ത പിന്നണി ഗായകന്നായ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. 42 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയഘാതത്തെ തുടര്‍ന്ന് കൊല്ലത്ത് വച്ചായിരുന്നു അന്ത്യം. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍, ബിഗ്ബോസ് തുടങ്ങിയ റിയലിറ്റി ഷോകളില്‍ ഇദ്ദേഹം ശ്രദ്ധ നേടിയിരുന്നു. . സ്വദേശത്തും വിദേശത്തും നിരവധി ഗാനമേള സദസുകളില്‍ പാടിയിട്ടുണ്ട്.
തന്റെ കലാ പ്രതിഭയെ ലോകത്തെ അറിയിച്ചത്, 2008 ലെ സ്റ്റാര്‍ സിംഗർ ഷോയിലൂടെയാണ്. വിജയം കൈ വരിച്ചില്ലെങ്കിലും, പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ഥിയാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പിന്നീട് കാലങ്ങള്‍ക്ക് ശേഷം 2020 സീസണിലാണ് സോമദാസ് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയത്. എന്നാല്‍, ഷോയില്‍ അധികം പൂര്‍ത്തിയാക്കും മുമ്ബ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മടങ്ങേണ്ടി വന്നിരുന്നു. നടനും ഗായകനുമായിരുന്ന, അന്തരിച്ച കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. സോമദാസിന് സിനിമയില്‍ അവസരം ലഭിച്ചത്, കലാഭവന്‍ മണിയുടെ ഇടപെടലിനെ തുടര്‍ന്നാണ്. വിദേശത്തു നിരവധി സ്റ്റേജ് ഷോകളില്‍ പാടാനും സോമദാസിന് അവസരം ലഭിച്ചിട്ടുണ്ട്. വിവാഹിതനായി, രണ്ടു കുട്ടികൾ ഉണ്ടെങ്കിലും, കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് വിവാഹ മോചനം നേടി.