മൂവാറ്റുപുഴയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി തല മുണ്ഡനം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

0
50

മൂവാറ്റുപുഴ: യുവതിയെ ഫോണിൽ വിളിച്ച് ശല്യംചെയ്ത യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കിയശേഷം തല മുണ്ഡനംചെയ്ത കേസിൽ മൂന്നുപേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഉറവക്കുഴി സ്വദേശികളായ ദിലീപ് (48), മകൻ അഖിൽ (22), ബന്ധു അഭിജിത്ത് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കാറിലെത്തിയ സംഘം നഗരത്തിലെ അരമന ജങ്ഷനിലുള്ള സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്നാണ് കേസ്.

ആളുമാറി മർദിച്ചുവെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ ആളുമാറിയതല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുവാവിന്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here