അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് മുൻ ടെന്നീസ് താരം മരിയ ഷറപ്പോവ

0
42

35ാം ജന്മദിനത്തിൽ സന്തോഷകരമായ മറ്റൊരു വാർത്ത കൂടി ആരാധകരുമായി പങ്കുവെച്ച് മുൻ ടെന്നീസ് താരം മരിയ ഷറപ്പോവ (Maria Sharapova). ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മരിയ ഷറപ്പോവ സന്തോഷ വാർത്ത അറിയിച്ചത്.

2020 ലാണ് അഞ്ച് തവണ ഗ്രാൻഡ് സ്ലാം കിരീടം നേടിയ മരിയ ഷറപ്പോവ ടെന്നീസിൽ നിന്ന് വിരമിക്കുന്നത്. ഇതിനു ശേഷം ഇൻസ്റ്റഗ്രാമിൽ തന്റെ ഓരോ വിശേഷങ്ങളും മരിയ ഷറപ്പോവ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അമൂല്യമായ തുടക്കം എന്ന കുറിപ്പോടെയാണ് അമ്മയാകാൻ പോകുന്നുവെന്ന വാർത്ത ഷറപ്പോവ കുറിച്ചത്. കടൽക്കരയിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ബ്രിട്ടീഷ് ബിസിനസ്സുകാരനായ അലക്സാണ്ടർ ഗിൽക്സുമായി വിവാഹനിശ്ചയം കഴിഞ്ഞതായി താരം അറിയിച്ചത്. ഇപ്പോൾ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും.

അഞ്ചു ഗ്രാൻഡ് സ്ലാം കിരീടങ്ങളുൾപ്പെടെ 32 WTA കിരീടങ്ങൾ നേടിയ റഷ്യൻ താരമായ ഷറപ്പോവ 1994 മുതൽ അമേരിക്കയിലാണ് സ്ഥിരതാമസം. കരിയർ ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയ പത്ത് വനിതകളിൽ ഒരാളായ ഷറപ്പോവ.

2012 ൽ ലണ്ടനിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ വനിതാ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ അവർ ഒളിമ്പിക് മെഡൽ ജേതാവുകൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here