നികുതിയടച്ചില്ല; ഇളയരാജയ്‌ക്കെതിരേ ജിഎസ്ടി വകുപ്പ്

0
77

ചെന്നൈ: സംഗീത സംവിധാനത്തിന് ലഭിച്ച പ്രതിഫലത്തിൽ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടിസ്. 2013 -2015 കാലയളവിൽ നിർമാതാക്കളിൽ നിന്നു കൈപ്പറ്റിയ പ്രതിഫലത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാനുള്ളത്.

നികുതി അടക്കാനാവശ്യപ്പെട്ട് മൂന്നുതവണ ഇളയരാജയ്ക്ക് നോട്ടീസ് നൽകി. എന്നാൽ മറുപടി നൽകാത്തതിനെ തുടർന്നാണ് ഇത്തവണ ജിഎസ്ടി ചെന്നൈ സോൺ ഇളയരാജയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here