ന്യൂഡൽഹി • 16 യുട്യൂബ് വാർത്താ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. 10 ഇന്ത്യൻ ചാനലുകൾക്കും ആറ് പാക്കിസ്ഥാൽ ചാനലുകൾക്കുമാണ് വിലക്ക്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജപ്രചാരണങ്ങൾ നടത്തിയതിനാണ് നടപടി. വിലക്കേർപ്പെടുത്തിയ ചാനലുകൾക്ക് ഏതാണ്ട് 68 കോടിയിലധികം കാഴ്ചക്കാരുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 5ന് ഇതേ കാരണം ചൂണ്ടിക്കാട്ടി 22 യുട്യൂബ് ചാനലുകൾ സർക്കാർ വിലക്കിയിരുന്നു. ഇതിൽ നാലെണ്ണം പാക്കിസ്ഥാൻ ചാനലുകളാണ്.