സൽമാൻ ഖാന് പുതിയ വധഭീഷണി

0
41

ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് അജ്ഞാതൻ്റെ ഭീഷണി. പണം നൽകിയില്ലെങ്കിൽ നടനെ കൊല്ലുമെന്ന് മുംബൈ ട്രാഫിക് പോലീസിന് അയച്ച സന്ദേശത്തിൽ പറയുന്നു.

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് മുംബൈയിലെ വോർലി ജില്ലയിലെ പോലീസ് അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി എംഎൽഎയും അന്തരിച്ച ബാബ സിദ്ദിഖിൻ്റെ മകനുമായ സീഷൻ സിദ്ദിഖിനും സൽമാൻ ഖാനും നേരത്തെ വധ ഭീഷണി കോൾ ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ചൊവ്വാഴ്ച നോയിഡയിൽ 20 വയസുകാരനെ അറസ്റ്റ് ചെയ്തിരുന്നു. നോയിഡയിലെ സെക്ടർ 39-ൽ വെച്ചാണ് ഗുർഫാൻ ഖാൻ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ് അറസ്റ്റിലായത്.

ഒക്‌ടോബർ 12ന് ദസറ ആഘോഷത്തിനിടെ മുംബൈയിലെ ബാന്ദ്രയിലെ ഓഫീസിന് പുറത്ത് ബാബ സിദ്ദിഖ് കൊല്ലപ്പെട്ടിരുന്നു. ഒരു ദിവസത്തിന് ശേഷം ലോറൻസ് ബിഷ്‌ണോയി സംഘ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സൽമാൻ ഖാനുമായുള്ള അടുത്ത ബന്ധമാണ് ആക്രമണത്തിന് പിന്നിലെന്ന് സംഘം വ്യക്തമാക്കിയിരുന്നു. അതിന് ശേഷം സൽമാൻ ഖാൻ്റെ സുരക്ഷ പോലീസ് വർദ്ധിപ്പിച്ചിരുന്നു.

ബാബ സിദ്ദിഖിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here