വയനാട്ടിൽ 51 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
97

വയനാട് : വയനാട്ടിലെ വാളാടിൽ 51 പേർക് കൂടി കോവിഡ് സ്ഥിതീകരിച്ചു. ഇതോടെ വാളാട് ക്ലസ്റ്ററിൽ മാത്രം രോഗബാധിതരുടെ എണ്ണം 140ആയി. .വാളാട് ഇന്നലെ നടത്തിയ 364 ആന്റിജൻ പരിശോധനയിലാണ് 51 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

രോഗികളുടെ സമ്പർക്കപ്പട്ടിക വിപുലമായതിനാൽ ആന്റിജൻ പരിശോധന ഇനിയും തുടരും.തവിഞ്ഞാലിലെ രോഗ ബാധിതരുടെ സമ്പർക്കപ്പട്ടികയിൽ 700ഓളം പേർ വരുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. മൂന്ന് വിഭാഗങ്ങളായി തവിഞ്ഞാലിൽ ക്യാമ്പ് ചെയ്താണ് ആരോഗ്യപ്രവർത്തകർ പരിശോധനകൾ നടത്തുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തവിഞ്ഞാൽ, എടവക, തൊണ്ടർനാട് പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും സമ്പൂർണ്ണ ലോക്ക് ഡൗൺ നിലനിൽക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here