ബറോസിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നു. കേരള ഷെഡ്യൂള്‍ ഏപ്രില്‍ 23 ന് തീരും. ഗോവ ഷെഡ്യൂള്‍ 27 ന് തുടങ്ങും.

0
44

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ കേരളത്തിലെ ഷൂട്ടിംഗ് ഈ മാസം 23 ന് അവസാനിക്കും. ഇന്ന് റമദ റിസോര്‍ട്ടിലും നാളെ നവോദയിലുമായിട്ടാണ് ബറോസിന്റെ കേരള ഷെഡ്യൂള്‍ പൂര്‍ത്തിയാകുന്നത്. തുടര്‍ന്ന് ഗോവയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. ഏപ്രില്‍ 27 നാണ് ഗോവ ഷെഡ്യൂള്‍ ആരംഭിക്കുന്നത്. മെയ് 10-ാം തീയതിവരെ ഷൂട്ടിംഗ് നീളും. അതോടെ ബറോസിന്റെ മേജര്‍ പോര്‍ഷനുകളും പൂര്‍ത്തിയാകും.

2021 മാര്‍ച്ച് 24 നായിരുന്നു ബറോസിന്റെ പൂജ. മാര്‍ച്ച് 29 ന് ഷൂട്ടിംഗ് ആരംഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബറോസിന്റെ ഷൂട്ടിംഗും നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിന്നീട് കഴിഞ്ഞ ഡിസംബറിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. അപ്പോഴേക്കും ബറോസിലെ പ്രധാന താരം ഷെയ്‌ല മക്ഫ്രീയെ ഒഴിവാക്കേണ്ടിവന്നു. ബാലതാരത്തില്‍നിന്ന് മുതിര്‍ന്ന കൂട്ടിയിലേയ്ക്കുള്ള ഷെയ്‌ലയുടെ രൂപപരിണാമങ്ങളായിരുന്നു അതിന് കാരണം. മറ്റൊരു താരം പൃഥ്വിരാജിനും ബറോസില്‍നിന്ന് ഒഴിവാകേണ്ടിവന്നു. ഡേറ്റ് ക്ലാഷുകളായിരുന്നു പൃഥ്വിക്ക് വിനയായത്. അതോടെ ബറോസ് റീഷൂട്ട് ചെയ്യേണ്ടിവന്നു. പൃഥ്വിരാജ്, ഷെയ്‌ല എന്നിവര്‍ക്ക് പകരക്കാരായി മായയും തുഹിന്‍ മേനോനും എത്തി. മുന്‍ ഏഷ്യനെറ്റ് ചെയര്‍മാന്‍ ശശികുമാറിന്റെ മകനാണ് തുഹിന്‍ മേനോന്‍. ഗുരു സോമസുന്ദരമാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ത്രിഡിയിലാണ് ബറോസ് ഒരുങ്ങുന്നത്. നവോദയിലും ഫോര്‍ട്ട് കൊച്ചിയിലും ഗോവയിലുമായി തീര്‍ത്ത കൂറ്റന്‍ സെറ്റുകളിലാണ് ബറോസിന്റെ ഷൂട്ടിംഗ് ഏറെയും നടന്നത്. ഒരന്തര്‍ദ്ദേശീയ സിനിമ എന്ന നിലയിലാണ് ബറോസ് ഒരുങ്ങുന്നതും.

Canchannels

ക്യാമറാമന്‍ സന്തോഷ് ശിവനും മോഹന്‍ലാലും

ഗുരു സോമസുന്ദരം, തുഹിന്‍ മേനോന്‍
ത്രിഡിയിലാണ് ബറോസ് ഒരുങ്ങുന്നത്. നവോദയിലും ഫോര്‍ട്ട് കൊച്ചിയിലും ഗോവയിലുമായി തീര്‍ത്ത കൂറ്റന്‍ സെറ്റുകളിലാണ് ബറോസിന്റെ ഷൂട്ടിംഗ് ഏറെയും നടന്നത്. ഒരന്തര്‍ദ്ദേശീയ സിനിമ എന്ന നിലയിലാണ് ബറോസ് ഒരുങ്ങുന്നതും.

ബറോസിന്റെ തിരക്കഥാകൃത്ത് ജിജോയ്‌ക്കൊപ്പം മോഹന്‍ലാല്‍
സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ സന്തോഷ് രാമനാണ്. ബറോസിന്റെ അരങ്ങിലും അണിയറയിലും അനവധി വിദേശ താരങ്ങളും ടെക്‌നീഷ്യന്‍സും പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമയുടെ ബഡ്ജറ്റിനെക്കുറിച്ച് കൃത്യമായ സൂചനകളൊന്നുമില്ലെങ്കിലും മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രംതന്നെയായിരിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here