1988ലാണ് മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പുറത്തിറങ്ങി ഇത്ര വർഷങ്ങൾ പിന്നിട്ടിട്ടും മമ്മൂട്ടിയ്ക്കും കഥാപാത്രത്തിനും മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലെന്നാണ് സംവിധായകൻ കെ മധു പറയുന്നത്.
ചിത്രത്തിന്റെ ട്രെലിയർ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് 12 മണിക്കൂര്‍ കൊണ്ട് 2 മില്യണ്‍ കാഴ്ചക്കാരെ ട്രെയിലർ സ്വന്തമാക്കി മാത്രമല്ല യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്തുമാണ് ടീസര്‍. മമ്മൂട്ടിയോടൊപ്പം സഹപ്രവർത്തകരായ ചാക്കോയും വിക്രവുമായി മുകേഷും ജഗതിയും തിരിച്ചെത്തുന്നുണ്ട്.
കേരളത്തിലെ സിനിമാ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ ദി ബ്രെയിൻ. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാം തവണയും മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച വേഷപകർച്ചയിൽ ഒന്നായ സേതുരാമയ്യരെ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത്.