ഗസ്സയിൽ സമാധാനം വേണം; ഐക്യദാര്‍ഢ്യവുമായി താരങ്ങള്‍.

0
69

ഗസ്സയിൽ സമാധാനം വേണം. ഓസ്കർ വേദിക്ക് പുറത്ത് പ്രതിഷേധം. റെഡ് കാർപ്പറ്റിലേക്ക് എത്തുന്നവരുടെ ഗതാഗതം തടഞ്ഞ് പ്രതിഷേധക്കാർ. ഡോൾബി തീയറ്ററിലേക്ക് എത്തിയ താരങ്ങളുടെ വാഹനങ്ങൾ തടഞ്ഞാണ് ഗസ്സക്ക് വേണ്ടി വാദമുയർത്തുന്നവർ പ്രതിഷേധിച്ചത്.

എന്നാൽ ഓസ്‌കര്‍ വേദിയില്‍ ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി താരങ്ങള്‍ രംഗത്തെത്തി. അമേരിക്കന്‍ ഗായിക ബില്ലി ഐലിഷ്, അഭിനേതാക്കളായ റാമി യൂസഫ്, മാര്‍ക്ക് റുഫല്ലോ, സംവിധായിക അവ ദുവെര്‍നെ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ചുവന്ന പിന്‍ ധരിച്ചാണ് റെഡ്കാര്‍പറ്റിലെത്തിയത്.

ഓസ്കർ വേദിയിലും യുദ്ധത്തെക്കുറിച്ച് പ്രതിപാദിച്ചു. ഇസ്രയേൽ ഹമാസ് യുദ്ധം മാത്രമല്ല ഉക്രൈൻ യുദ്ധത്തെക്കുറിച്ചും താരങ്ങൾ സംസാരിച്ചു. യുദ്ധം നിർത്താനും ലോക സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ‌ക്ക് പിന്തുണ നൽകി. മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തത് യുദ്ധം വിഷയമായി വരുന്ന 20 ഡേയ്സ് ഇൻ മരിയുപോളാണ്.

ഓസ്കർ പുരസ്കാര പ്രഖ്യാപന വേദി വളഞ്ഞായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെക്കുറിച്ച് സൂചന ഉണ്ടായിരുന്നത് കൊണ്ട് ലോസ് ഏഞ്ചൽസ് പൊലീസ് സുരക്ഷ കർശനമാക്കിയിരുന്നു. പക്ഷേ പ്രതിഷേധക്കാർ സൺസെറ്റ് ബ്ലൂവിഡിയിലെ സുരക്ഷാ ചെക്ക്‌പോസ്റ്റുകൾക്ക് സമീപം ​ഗതാ​ഗതം തടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here