മഹാ കുബേരയാഗത്തിനു തുടക്കമായി

0
201

ഏഴു നൂറ്റാണ്ടുകൾക്കു ശേഷം വീണ്ടും ഒരു മഹാ കുബേരയാഗം നടക്കുന്നു. കേരളത്തിൽ പാലക്കാട് ജില്ലയിലെ ചളവറയിലാണ് ഈ മഹായാഗം നടക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ കുബേര ക്ഷേത്രം സ്ഥിതി ചെയ്യുന്ന ചളവറയിൽ ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന പാടത്ത് 10.5 ഏക്കറിലാണ് യാഗശാല ഒരുക്കിയിട്ടുള്ളത്. 17/4/2022 ഞായറാഴ്ച അരണി കടയൽ ചടങ്ങോടെ ആരംഭിച്ച യാഗം ഒരാഴ്ച നീണ്ട് 23/4/2022 ശനിയാഴ്ച സമാപിക്കും. ഇന്ത്യയിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ നിന്നുള്ള ത(ന്തിമാരും യജ്ഞാചാര്യൻമാരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് ദിവസവും നിരവധി ഭക്തരാണ് എത്തിച്ചേരുന്നത്.

ആദ്ധ്യാത്മികതയുടേയും ഭൗതികതയുടേയും ഒരപൂർവ്വ സന്നിവേശമായ കുബേര ക്ഷേത്ര ദർശനത്തിനും ഭക്തരുടെ തിരക്ക് ഈ ഒരാഴ്ചക്കാലം അനുഭവപ്പെടുന്നുണ്ട്. കുബേര ഭഗവാനു പുറമെ ധനവിനായകൻ, മഹാലക്ഷ്മി, ശ്രീകൃഷ്ണൻ എന്നീ പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്. ആദ്ധ്യാത്മികതയ്ക്കൊപ്പം സാമ്പത്തിക ശാസ്ത്രത്തിൽ അധിഷ്ഠിതവുമാണ് ഈ ക്ഷേത്രം. യാഗത്തോടനുബന്ധിച്ച് ആചാര്യൻമാരുടെ പ്രഭാഷണങ്ങളും വിശേഷാൽ വഴിപാടുകളും ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here