മുംബൈ: ഭീമ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ജയിൽശിക്ഷ അനുഭവിച്ചു വരുന്ന തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവര റാവുവിന് കോവിഡ് സ്ഥിരീകരിച്ചു. തലോജ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന വരവര റാവുവിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
വരവര റാവുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനാൽ ഇദ്ദേഹത്തെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റും.