മണ്ണിനെ സംരക്ഷിക്കുവാൻ ജഗ്ഗി വാസുദേവിൻ്റെ യാത്ര

0
63

പുതു തലമുറയോട് മണ്ണ് സംരക്ഷിക്കുക എന്ന ബോധവൽക്കരണവുമായി 64 വയസ്സുള്ള  സദ്ഗുരു (ജഗ്ഗി വാസുദേവ്) ബ്രിട്ടനിൽ നിന്നും BMW K1600 GTL ബൈക്കിൽ ഇന്ത്യയിലേക്ക് .  27 രാജ്യങ്ങളിലൂടെ 30000 കിലോമീറ്റർ സഞ്ചരിക്കുന്നതാണ് “സേവ് സോയിൽ ” പ്രചരണത്തിൻ്റെ ഭാഗമായുള്ള ഈ യാത്ര. കാൽനൂറ്റാണ്ടിലേറെയായി അദ്ദേഹം മണ്ണ് സംരക്ഷിക്കപ്പെടേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ എല്ലാ രാജ്യങ്ങളിൽ നിന്നും അനുകൂല നയം  ഉണ്ടായാലേ ഇത് സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 20 വർഷത്തെ കണക്കെടുത്താൽ ലോകത്ത് 3 ലക്ഷം കർഷകരാണ് ജീവനൊടുക്കിയത്, അതുകൊണ്ടുതന്നെ ഇനിയെങ്കിലും നാം പ്രവർത്തിച്ചേ മതിയാകൂ എന്നാണ് യാത്ര ചെയ്യുന്നതിന് മുമ്പായി സംസാരിച്ചത് .  ഇന്ത്യയുടെ 75 ാം  ദിന വാർഷികം പ്രമാണിച്ച് 75 ദിനംകൊണ്ട് ഡൽഹിയിൽ എത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സദ്ഗുരു കൂട്ടിച്ചേർത്തു. വളരെ മഹത്തായ ഒരു ഉദ്ദേശ ലക്ഷ്യത്തിലേക്കാണ് അദ്ദേഹം ഇറങ്ങിത്തിരിച്ചിരിക്കുന്നത്.  അദ്ദേഹത്തിൻറെ ലക്ഷ്യം സാക്ഷാത്കരിക്കട്ടെ എന്ന് ആശംസിക്കാം ഒപ്പം കൈകോർക്കാം നമുക്കേവർക്കും ഈ മണ്ണിന് വേണ്ടി.

LEAVE A REPLY

Please enter your comment!
Please enter your name here