മലയാളത്തിന്റെ പ്രിയ ഗായിക കെ. എസ്. ചിത്ര പത്മഭൂഷന്‍ നേടിയതിനു ശേഷം
മറ്റൊരു സുന്ദരമായ ഗാനവുമായി ശ്രോതാക്കളുടെ മുന്നിൽ എത്തുന്നു. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രശാന്ത് കാനത്തൂര്‍ തന്നെ സംവിധാനം ചെയ്യുന്ന സ്റ്റേഷൻ 5 എന്ന ചിത്രത്തിനുവേണ്ടിയാണ് പുരസ്കാരം ലഭിച്ചതിനു ശേഷം ചിത്ര ആദ്യമായി പാടുന്നത്. ചെന്നൈയിൽ റെക്കോഡിങ് ചെയ്ത റഫീഖ് അഹമ്മദ് രചിച്ച ‘അതിരുകള്‍ മതിലുകള്‍ വരഞ്ഞിടാക്കളമേ’ എന്ന ഗാനമാണ് ചിത്ര ആലപിച്ചത്.
ചിത്രത്തില്‍ ഈ ഗാനത്തിന്റെ രണ്ട് പതിപ്പുണ്ട്. ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍, ഹിരണ്‍ മുരളി എന്നിവരാണ് മറ്റ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. വിനോദ് കോവൂര്‍ , നഞ്ചമ്മ, കീര്‍ത്തന ശബരീഷ് എന്നിവരാണ് മറ്റു ഗായകര്‍.
ചിത്ര ചേച്ചിയെക്കൊണ്ട് ‘സ്റ്റേഷൻ 5’ എന്ന സിനിമയിൽ ഒരു ഗാനം ആലപിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് സംവിധായകൻ പ്രശാന്ത് കാനത്തൂർ പറഞ്ഞു. സ്റ്റേഷൻ 5 നു വേണ്ടിയാണ് പത്മഭൂഷൺ ലഭിച്ചതിനു ശേഷം ആദ്യമായി പാടുന്നത് എന്നു പറഞ്ഞപ്പോൾ സന്തോഷം ഇരട്ടിച്ചുവെന്ന് പ്രശാന്ത് പറഞ്ഞു.
Content Highlights: Padmabhushan K S Chithra in Station 5 Prasanth Kanathoor