സർവീസ് നടത്താൻ വിസമ്മതിച്ച കെഎസ്ആർടിസി കണ്ടക്ടർമാരെ സസ്‌പെൻഡ് ചെയ്തു

0
69

കോട്ടയം : സർവീസ് നടത്താൻ വിസമ്മതിച്ച 12 കണ്ടക്ടർമാരെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തതായി റിപ്പോർട്ട്. കോട്ടയം ഈരാറ്റുപേട്ട ഡിപ്പോയിലെ കണ്ടക്ടർമാരെയാണ് സസ്‌പെൻഡ് ചെയ്തത്.

കൊവിഡ് സ്ഥിരീകരിച്ച പാലാ നഗരസഭാ ജീവനക്കാരനുമായി സമ്പർക്കത്തിൽ വന്ന കെഎസ്ആർടിസി ജീവനക്കാർ നിരീക്ഷണത്തിലായിരുന്നു. ബസുകൾ ശുചിയാക്കിയ ശേഷം ഇന്നലെ വീണ്ടും സർവീസ് ആരംഭിക്കാൻ നിർദേശിച്ചപ്പോഴാണ് സമ്പർക്ക പട്ടികയ്ക്ക് പുറത്തുള്ള ഒരു വിഭാഗം കണ്ടക്ടർമാർ നിസഹകരണം പ്രഖ്യാപിച്ചത്. ഇതോടെയാണ് ഇവർക്കെതിരെ നടപടി എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here