ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു.ഇന്ത്യയിൽ 24 മണിക്കൂറിനിടെ 32,695 പോസിറ്റീവ് കേസുകളും 606 മരണവും ഇതിനോടകം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 968,876 ആയി. ആകെ മരണം 24,915 ആയി. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
പുതിയ കേസുകളുടെ 60.33 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 19,726 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
അതേസമയം 24 മണിക്കൂറിനിടെ 20,782 പേർ രോഗമുക്തരായി.
ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 612,814 ആയി. ഇത് രാജ്യത്തെ ജനങ്ങൾക്ക് നേരിയ ആശ്വാസം നൽകുന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 331,146 ആണ്.24 മണിക്കൂറിനിടെ 326,826 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു. ഇതോടെ ഇതുവരെ ശേഖരിച്ച സാമ്പിളുകളുടെ എണ്ണം ആകെ 1,27,39,490 ആയെന്നും ഐസിഎംആർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.