യുവതികള്‍ക്കായി സൗജന്യ മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനം

0
99

ശാരീരികമായ അതിക്രമങ്ങളില്‍ നിന്നും സ്വയം പ്രതിരോധ സന്നദ്ധമാകാന്‍ യുവതികളെ പ്രാപ്തരാക്കുന്നതിനായി കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവതികള്‍ക്ക് സൗജന്യമായി മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനം നല്‍കും. 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള കേരള സര്‍ക്കാരിന്റെ സന്നദ്ധ സേനയില്‍ പേര് രജിസ്റ്റര്‍ ചെയ്ത യുവതികള്‍ക്ക് അപേക്ഷിക്കാം.

നിലവില്‍ തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശീലനം ആരംഭിക്കുക. താല്പര്യമുള്ളവര്‍ ബയോഡേറ്റ സഹിതം youthday2020@gmail.com ലേക്ക് ജനുവരി ആറിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 0471-2308630, 8086987262.

LEAVE A REPLY

Please enter your comment!
Please enter your name here